വണ്ടിപ്പെരിയാർ: മൂന്നുവർഷം മുന്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇഞ്ചിക്കക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ധനുഷാണ് (24) പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പീഡനത്തിനിരയായ പെൺകുട്ടിയുമായി ധനുഷ് അടുപ്പത്തിലായിരുന്നു. അപ്പോൾ കുട്ടിക്ക് 15 വയസായിരുന്നു പ്രായം. പ്രണയം നടിച്ച് ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്നുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീടിനു സമീപം എത്തുകയും പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ അമൃതസിംഗ് നായക്, സബ് ഇൻസ്പെക്ടർ ടി. എസ് .ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.